ഓഫിസിൽ 100% ജീവനക്കാർ; കേരളത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിനം…
തിരുവനന്തപുരം∙കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദർശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്‍റീനിൽ പോകണം. 7–ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാൽ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമല്ല.